Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Flowed

Thrissur

വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ കോൺക്രീറ്റ് ക​നാ​ല്‍ ത​ക​ര്‍​ന്നു വെ​ള്ളം പ​റ​മ്പു​ക​ളി​ലൂ​ടെ ഒ​ഴു​കി

വ​ര​ന്ത​ര​പ്പി​ള്ളി: തോ​ട്ടു​മു​ഖം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ക​നാ​ല്‍ ത​ക​ര്‍​ന്ന് വെ​ള്ളം പ​റ​മ്പു​ക​ളി​ലൂ​ടെ ഒ​ഴു​കി. വേ​പ്പൂ​ര്‍ ഭാ​ഗ​ത്ത് നി​ര്‍​മി​ച്ച ക​നാ​ലി​ന്‍റെ 50 മീ​റ്റ​റോ​ള​മാ​ണു ത​ക​ര്‍​ന്ന​ത്.

ഇ​ന്നലെ പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​ണു സം​ഭ​വം. കു​റു​മാ​ലി പു​ഴ​യി​ല്‍നി​ന്ന് പ​മ്പ് ചെ​യ്യു​ന്ന വെ​ള്ളം പീ​ച്ചി ഇ​ട​തു​ക​ര ക​നാ​ലി​ലേ​ക്ക് എ​ത്തി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് ക​നാ​ലാ​ണു ത​ക​ര്‍​ന്ന​ത്.

ക​നാ​ലി​ന്‍റെ ഒ​രു​വ​ശ​ത്തെ ഭി​ത്തി ത​ക​ര്‍​ന്ന് വെ​ള്ളം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളി​ലൂ​ടെ കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. വേ​പ്പൂ​ര്‍ കാ​മ്പു​ഴ സ​ജീ​വ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്കും വെ​ള്ളം ശ​ക്തി​യാ​യി ഒ​ഴു​കി​യെ​ത്തി.

ടാ​പ്പിം​ഗ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന വ​ര​ന്ത​ര​പ്പി​ള്ളി വ​രി​യ്ക്കാ​നി​ക്ക​ല്‍ ശാ​ര്‍​​ങ്ങ്ധ​ര​നാ​ണ് ക​നാ​ല്‍ ത​ക​ര്‍​ന്ന​തുക​ണ്ട​ത്. ഇ​വ​രു​ടെ പ​റ​മ്പി​ലൂ​ടെ പോ​കു​ന്ന ക​നാ​ലാണു വ​ലി യ ശ​ബ്ദ​ത്തോ​ടെ തകർന്നത്. ഇ​റി​ഗേ​ഷ​ന്‍ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് പ​മ്പിം​ഗ് നി​ര്‍​ത്തി​വ​ച്ച​ത്. മു​ന്പും ഈ ​ക​നാ​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ ത​ക​ര്‍​ന്നി​രു​ന്നു.

നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ക​നാ​ല്‍ ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​ പം. സ്വ​കാ​ര്യവ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളി​ലൂ​ടെ നി​ര്‍​മി​ച്ച മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള ക​നാ​ലി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.

ഉ​യ​ര്‍​ന്ന ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​നാ​ല്‍ ത​ക​ര്‍​ന്നാ​ല്‍ വെ​ള്ളം താ​ഴ്ന്ന പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കും പ​റ​മ്പു​ക​ളി​ലു​മാ​ണ് എ​ത്തു​ന്ന​ത്. തോ​ട്ടു​മു​ഖം പ​മ്പ് ഹൗ​സി​ല്‍ നി​ന്ന് പൈ​പ്പ് മാ​ര്‍​ഗം കു​ട്ട​ന്‍​ചി​റ കു​ന്നി​ലെ ടാ​ങ്കി​ലെ​ത്തി​ക്കു​ന്ന വെ​ള്ളം കോ​ണ്‍​ക്രീ​റ്റ് ക​നാ​ലി​ലൂ​ടെ​യാ​ണ് ഇ​ട​തു​ക​ര ക​നാ​ലി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.
അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​നാ​ല്‍ പൊ​ളി​ച്ചു​നീ​ക്കി പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up